Thursday 6 November 2014






ചാച്ചാജിക്ക് പ്രിയങ്കരമായ റോസാപ്പൂക്കളൊരുക്കാന്‍ പനിനീര്‍ച്ചെടികള്‍ നട്ട് ശിശുദിനത്തില്‍ കുട്ടികളുടെ ആദരം. 

കളനാട് ന്യൂ ഗവ. എല്‍.പി. സ്‌കൂളിലെ 41 വിദ്യാര്‍ഥികളാണ് വീട്ടില്‍നിന്ന് 41 റോസാച്ചെടികളുമായെത്തിയത്. സ്‌കൂള്‍ അങ്കണത്തില്‍ പൂന്തോട്ടമൊരുക്കാന്‍ അധ്യാപകരും സഹായിച്ചു. 
ചെടികളെ പരിപാലിക്കുമെന്ന് പ്രതിജ്ഞയെടുത്ത കുട്ടികള്‍ ആദ്യ റോസാപ്പൂക്കള്‍കൊണ്ട് നെഹ്രുവിന് പ്രണാമമര്‍പ്പിക്കും. 
സ്‌കൂള്‍ പ്രഥമാധ്യാപകന്‍ ടി.സി.നാരായണന്‍, അധ്യാപികമാരായ ഉഷാകുമാരി, ശ്രീലത, സുമ, അലീമ കുഞ്ഞിക്കണ്ടി എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി. ശിശുദിനറാലിയും കുട്ടികള്‍ക്ക് ചിത്രരചനാമത്സരവും ഉണ്ടായിരുന്നു.



Wednesday 5 November 2014


കളനാട് സ്‌കൂള്‍ ഭക്ഷണശാല ഉദ്ഘാടനം     
 കളനാട് ന്യൂ ഗവ. എല്‍.പി. സ്‌കൂളിലെ ഭക്ഷണശാല കെ.കുഞ്ഞിരാമന്‍ എം.എല്‍.എ. ചൊവ്വാഴ്ച ഉദ്ഘാടനംചെയ്തു. ചെമ്മനാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ സഹദുല്ല അധ്യക്ഷത വഹിച്ചു. ഡോ. ഖത്തര്‍ ഇബ്രാഹിം ഹാജിയാണ് ഭക്ഷണശാലയ്ക്കുവേണ്ട ഫര്‍ണിച്ചര്‍ ഉള്‍പ്പെടെയുള്ളവ നല്കിയത്.
ഗ്രാമപ്പഞ്ചാത്തംഗം ജമീലാ ശാഫി, പി.ടി.എ. പ്രസിഡണ്ട് മിസ്രിയ അഷ്‌റഫ്, ബഷീര്‍ കളനാട്, അലീമ കുഞ്ഞിക്കണ്ടി, പി.ഉഷാകുമാരി, പി.ശ്രീലത എന്നിവര്‍ സംസാരിച്ചു. പ്രഥമാധ്യാപകന്‍ ടി.സി.നാരായണന്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ.സുമ നന്ദിയും പറഞ്ഞു.