Thursday 6 November 2014






ചാച്ചാജിക്ക് പ്രിയങ്കരമായ റോസാപ്പൂക്കളൊരുക്കാന്‍ പനിനീര്‍ച്ചെടികള്‍ നട്ട് ശിശുദിനത്തില്‍ കുട്ടികളുടെ ആദരം. 

കളനാട് ന്യൂ ഗവ. എല്‍.പി. സ്‌കൂളിലെ 41 വിദ്യാര്‍ഥികളാണ് വീട്ടില്‍നിന്ന് 41 റോസാച്ചെടികളുമായെത്തിയത്. സ്‌കൂള്‍ അങ്കണത്തില്‍ പൂന്തോട്ടമൊരുക്കാന്‍ അധ്യാപകരും സഹായിച്ചു. 
ചെടികളെ പരിപാലിക്കുമെന്ന് പ്രതിജ്ഞയെടുത്ത കുട്ടികള്‍ ആദ്യ റോസാപ്പൂക്കള്‍കൊണ്ട് നെഹ്രുവിന് പ്രണാമമര്‍പ്പിക്കും. 
സ്‌കൂള്‍ പ്രഥമാധ്യാപകന്‍ ടി.സി.നാരായണന്‍, അധ്യാപികമാരായ ഉഷാകുമാരി, ശ്രീലത, സുമ, അലീമ കുഞ്ഞിക്കണ്ടി എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി. ശിശുദിനറാലിയും കുട്ടികള്‍ക്ക് ചിത്രരചനാമത്സരവും ഉണ്ടായിരുന്നു.



No comments:

Post a Comment