Wednesday 24 December 2014

കളനാട് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ശുഭയാത്രയ്ക്ക് നാട്ടുകാരുടെ വാന്‍
Posted on: 25 Dec 2014


പൊയിനാച്ചി: കളനാട് ന്യൂ ഗവ. എല്‍.പി. സ്‌കൂളില്‍ നടന്ന 'ഫോക്കസ്' സെമിനാറില്‍ സ്‌കൂള്‍ കുട്ടികളുടെ യാത്രാസൗകര്യത്തിനായി വാഹനം നല്കുമെന്ന് വാഗ്ദാനം. അനാദായകരമായ വിദ്യാലയങ്ങളുടെ നിലവാരം മെച്ചപ്പെടുത്താനും അടുത്ത അധ്യയനവര്‍ഷം കുട്ടികളുടെ എണ്ണം കൂട്ടാനുമാണ് സര്‍വശിക്ഷാ അഭിയാനും പൊതു വിദ്യാഭ്യാസ വകുപ്പും ചേര്‍ന്ന് സെമിനാര്‍ ഒരുക്കിയത്.
ഒരു വര്‍ഷത്തേക്ക് കുട്ടികളുടെ യാത്രയ്ക്കായി ബസ് ഏര്‍പ്പെടുത്താനും തീരുമാനമായി. വിദ്യാലയ വികസനത്തിന് നാട്ടുകാര്‍ സാമ്പത്തിക സഹായവും വാഗ്ദാനംചെയ്തു.

ഹൈദ്രോസ് ജമാഅത്ത് യു.എ.ഇ. കമ്മിറ്റി ഭാരവാഹികളായ അബ്ദുല്ല ഹാജി കോഴിത്തിടിയും ഹക്കീം ഹാജി കോഴിത്തിടിയുമാണ് സ്‌കൂളിന് വാന്‍ നല്കാമെന്നേറ്റത്.

സെമിനാര്‍ ചെമ്മനാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആയിഷ സഹദുല്ല ഉദ്ഘാടനംചെയ്തു. ഗ്രാമപ്പഞ്ചായത്തംഗം ജമീല ശാഫി അധ്യക്ഷതവഹിച്ചു. എസ്.എസ്.എ. പ്രോജക്ട് ഓഫീസര്‍ ഡോ. എം.ബാലന്‍, എ.ഇ.ഒ. പി. രവീന്ദ്രനാഥ്, പ്രോഗ്രാം ഓഫീസര്‍ യതീഷ് റായ്, ബി.പി.ഒ. മുഹമ്മദ് സാലി, അബ്ദുല്ല ഹാജി കോഴിത്തിടില്‍, ബാലന്‍ അമരാവതി, പി. ഉഷാകുമാരി, എം.സജിനി, എന്‍.ധന്യ എന്നിവര്‍ സംസാരിച്ചു.
പ്രഥമാധ്യാപകന്‍ ടി.സി.നാരായണന്‍ സ്വാഗതവും കെ. സുമ നന്ദിയും പറഞ്ഞു.

No comments:

Post a Comment